പീഡോഫീലിയ ഒരു മാനസിക രോഗമോ..?

Spread the love
രതിവൈകൃതങ്ങൾ എന്ന വിഭാഗത്തിൽ പെടുന്ന ചില രോഗാവസ്ഥകൾ ഉണ്ട്‌ എന്ന് നമ്മളിൽ പലരും കേട്ടിരിക്കാം. എന്നാൽ കുട്ടികളോട് തോന്നുന്ന ലൈംഗികാസക്തിയും അത്തരത്തിലുള്ള പ്രവർത്തികളും ഒരു മാനസിക രോഗമായി കണക്കാക്കപ്പെടുന്നു എന്ന വാസ്തവം നമ്മളിൽ പലർക്കും അറിവുണ്ടാകില്ല. \”പീഡോഫീലിയ\” എന്ന പേരിൽ അറിയപ്പെടുന്ന ഈ രോഗാവസ്ഥയെപ്പറ്റി വളരെ ലളിതമായി പറയുകയാണെങ്കിൽ \”പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു കുട്ടിയോട് അതായതു പ്രായപൂർത്തിയാകാത്ത ഒരാളോട് തോന്നുന്ന അതിയായ ലൈംഗിക താല്പര്യമാണ് പീഡോഫീലിയ \”. 
മുതിർന്ന ഒരു വ്യക്തിക്ക് പതിമൂന്നോ അതിൽ താഴെയോ പ്രായമുള്ള കുട്ടികളോട് ആവർത്തിച്ച് അനുഭവപ്പെടുന്ന അതിതീവ്രമായ ലൈംഗികാകർഷണം, അനുബന്ധ താല്പര്യങ്ങൾ, ചിന്തകൾ എല്ലാം തന്നെ പീഡോഫിലിയ എന്ന അവസ്ഥയിൽ നമുക്ക് കാണാൻ കഴിയുന്നതാണ്. എന്നാൽ ഇതിനെ ഒരു മാനസിക രോഗം എന്ന നിലയിൽ കണക്കാക്കപ്പെടണം എങ്കിൽ അതിനു ചില നിബന്ധനകൾ ഉള്ളതായി മാനസിക രോഗങ്ങളുടെ ക്ലാസ്സിഫിക്കേഷൻസ് ആയ _ഐ. സി. ഡി. 10,  ഡി. എസ്. എം ഫോർ_ എന്നിവ പറയുന്നു. ഒരു പ്രായപൂർത്തിയായ വ്യക്തിക്ക് എതിർലിംഗത്തിൽ പെട്ട മുതിർന്ന ഒരു വ്യക്തിയോട് തോന്നുന്ന വികാരത്തോടൊപ്പമോ അതിൽ കൂടുതലോ ആയി ലൈംഗിക വികാരങ്ങൾ കുട്ടികളോട് തോന്നുകയും ഈ ചിന്ത അയാളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ ജീവിത സാഹചര്യത്തെ മോശമായി ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണയാണെങ്കിൽ മാത്രമാണ്  പീഡോഫിലിയ എന്ന രോഗനിർണ്ണയം നടത്താൻ കഴിയുക. 
ഇത്തരത്തിലുള്ള വൈകൃതങ്ങൾ നിർണയിക്കപ്പെടുന്നത് പൊതുവെ 16 വയസിനു മുകളിൽ പ്രായമുള്ള വ്യക്തികളിലാണ്. എന്നാൽ തങ്ങളേക്കാൾ അഞ്ചോ ആറോ വയസിൽ താഴെ പ്രായമുള്ള കുട്ടികളോട് ലൈംഗിക താല്പര്യം കാണിക്കുന്ന കൗമാരപ്രായക്കാരിൽ ഇത് \”പീഡോഫിലിയ\” യുടെ പ്രാരംഭാവസ്ഥ എന്ന നിലയിൽ കണക്കാക്കാവുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള ചിന്തകൾ ഉണ്ടാവുകയും അതിനെ സ്വയം  തരണം ചെയ്യാൻ സാധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട്‌. അവരെ പീഡോഫിലിക്‌ സ്വഭാവമുള്ളവർ എന്ന് മാത്രമാണ് പറയാൻ കഴിയുക. അതിനെ മാനസിക രോഗം എന്ന നിലയിലേക്ക് മുദ്ര ചാർത്തുക എന്നത് പ്രയാസകരമാണ്. 
പീഡോഫീലിയ എന്ന രോഗാവസ്ഥ പലപ്പോഴും മറ്റു മാനസിക രോഗങ്ങളോടൊപ്പം കണ്ടുവരാറുണ്ട് ഉദാഹരണത്തിന് \”ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ \” എന്ന സ്വഭാവ വൈകൃതത്തോടൊപ്പം പീഡോഫിലിയയുടെ ലക്ഷണങ്ങളും പൊതുവെ കണ്ടുവരുന്നു എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഒരു വ്യക്തിയുടെ  ബാല്യകാല അനുഭവങ്ങൾ ഇത്തരത്തിലുള്ള രതിവൈകൃതങ്ങളിലേക്കു നയിക്കാം എന്നും  പൊതുവെ കണ്ടുവരുന്നു. 
രോഗാവസ്ഥ തിരിച്ചറിയാൻ ശ്രമിക്കുക രോഗിക്ക് ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സേവനം ഉറപ്പുവരുത്തുക എന്നതാണ് നമുക്ക് ഇതിൽ  ചെയ്യാൻ കഴിയുക. നമ്മുടെ ഓരോരുത്തരുടെയും സമയോചിതമായ ഇടപെടലുകളിലൂടെ ഒരു പക്ഷെ ഒരു രോഗിയും ഒരു കുട്ടിയും ഒരേ സമയം സംരക്ഷിക്കപ്പെട്ടേക്കാം. അതിനാൽ ഈ അറിവ് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാനും ആവശ്യമായ ഇടപെടലുകൾ നടത്താനും നമുക്ക് കഴിയട്ടെ.

W3Schools.com

About Post Author

Mallu Chronicle is an online news platform with the tagline Nothing but Authentic that covers all the latest news and information from across the world.

Related Posts

വീട്ടില്‍ പ്രേതമുണ്ടെന്ന അവകാശവാദവുമായി ദമ്പതികൾ ; സിസിടിവി ദൃശ്യങ്ങളില്‍ പേടിപ്പെടുത്തുന്ന രൂപം..

Spread the love

തങ്ങളുടെ കിടപ്പമുറിയുടെ പുറത്തായി പേടിപ്പെടുത്തുന്ന രൂപം നടന്ന് നീങ്ങുന്ന ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

തിരിച്ചെടുക്കലോ എക്സ്ചഞ്ചോ ഇല്ല; ഭർത്താവിനെ 25 ഡോളറിന് ലേലത്തിന് വെച്ച് ഭാര്യ

Spread the love

സൈറ്റില്‍ ട്രേഡ് മീ എന്ന വിഭാഗത്തിലാണ് ഭാര്യ ഭര്‍ത്താവിന്റെ വിശദാംശങ്ങള്‍ നല്‍കി

ഡിസംബറില്‍ മാത്രം വാട്‌സ്‌ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍. കാരണം..?

Spread the love

2021 ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവിലുള്ള വിവരങ്ങളാണിത്.ഈ ഒരുമാസത്തില്‍ 528 പരാതി ലഭിച്ചെന്ന് വാട്സ്‌ആപ്പ് വ്യക്തമാക്കി.

ബാത്ത്റൂമിന്റെ മതിലിനകത്ത് എന്തോ അഭശബ്ദം; പൊളിച്ചു നോക്കിയ വീട്ടുകാർ കണ്ടത്…

Spread the love

ഭിത്തി പൊളിച്ചിട്ടില്ലായിരുന്നെങ്കിൽ കുടുംബങ്ങളെ മുഴുവൻ പേർക്കും ജീവൻ നഷ്ടമായേനെ.

കൃഷിയിടത്തിൽ വിളഞ്ഞത് ഭീമൻ ഉരുളക്കിഴങ്ങ്: ലോകത്തിലെ ഏറ്റവും വലിയ ഉരുളക്കിഴങ്ങുന്ന റെക്കോർഡ്

Spread the love

കൃഷിത്തോട്ടത്തില്‍ അസാമാന്യ വലിപ്പമുള്ള ഉരുളക്കിഴങ്ങ് വിളവെടുത്തതിന്റെ സന്തോഷത്തിലാണ് ന്യൂസിലാന്‍ഡിലെ ഒരു കര്‍ഷക ദമ്ബതികള്‍.

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

Spread the love

സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ അറബിക്കടലിലുമായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതാണ് മഴയ്ക്ക് ഇടയാക്കുന്നത്. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറി ഇന്ത്യന്‍ തീരത്തുനിന്ന് അകന്നു പോകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

You cannot copy content of this page