സൗന്ദര്യ സംരക്ഷണം ഏറ്റവും മുന്നിൽ നിർത്തി അതിനുവേണ്ടി പരക്കം പായുന്നവരാണ് നമ്മളിൽ പലരും.
എന്നാൽ തേനൂറും സൗന്ദര്യമായാലോ? റിസേർച്ചുകളും പഠനങ്ങളും തെളിയിച്ച ഒരു മധുരമായ സൗന്ദര്യ സംരക്ഷണ രീതിയാണ് തേനുകൊണ്ടുള്ളത്.
നാം ഏവർക്കും വളരെ സുലഭമായി വിപണിയിൽ കിട്ടുന്ന തേനിന്റെ ചില സൗന്ദര്യ സംരക്ഷണ ഗുണങ്ങളറിയാം.
1:മുഖക്കുരു :
സ്ത്രീകളിലും പുരുഷന്മാരിലും ഇന്ന് ഒരുപോലെ കാണുന്ന മുഖക്കുരുവിനെ ഇല്ലാതാക്കാനും അതിനെ വരാതെ നോക്കാനുമുള്ള കഴിവ് തേനിനുണ്ട്.
2.നിറം വർധിപ്പിക്കാൻ :
തൊലിയെ ഈർപ്പമുള്ളതാക്കാനും ശാന്തമാക്കാനുമുള്ള തേനിന്റെ കഴിവ് തൊലിയുടെ നിറം വർധിപ്പിച്ച് തിളക്കമാർന്ന തൊലി കിട്ടുവാനായി സഹായിക്കുന്നു.
തേൻ ഏതെല്ലാം വിധത്തിൽ ഉപയോഗിക്കാം എന്ന് നോക്കാം.
1.മഞ്ഞളിൽ ചാലിച്ഛ് മുഖത്തു പരുട്ടുന്നതിലൂടെ മേൽ പറഞ്ഞ സൗന്ദര്യസംരക്ഷണത്തിനെല്ലാം തേൻ പ്രയോജനമാവും.
2.നാരങ്ങയും തേനും കൂടി ചേരുമ്പോൾ തൊലിയുടെ പഴയ ലയറുകളെ കളഞ്ഞു പുതിയ വെളുത്തു തുടുത്ത തൊലി കിട്ടാനും സഹായിക്കുന്നു.
😍
Informative 🤗🤗🤗