എന്റെ മനസ്സിൽ എന്നും മായാതെ കിടക്കുന്ന ഓർമകളിൽ ഒന്നാണ് ഞങ്ങളുടെ ഈ ഊട്ടി യാത്ര. പെട്ടന്ന് തീരുമാനിച്ചതായത് കൊണ്ട് വലിയ പ്ലാനിംഗ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 2019 ലെ ഡിസംബർ അവസാന ആഴ്ചയായത് കൊണ്ടുതന്നെ ഒരുവിധം ഹോട്ടലുകളൊന്നും ഒഴിവിണ്ടായിരുന്നില്ല. എന്നിരുന്നാലും OYO വഴി ഞങ്ങൾ ഒരു റൂം സംഘടിപ്പിച്ചു.
അങ്ങനെ അന്നേ ദിവസം പുലർച്ചെ ഞങ്ങൾ യാത്ര ആരംഭിച്ചു. കോയമ്പത്തൂരിൽ നിന്നും മേട്ടുപ്പാളയം, കോത്തഗിരി വഴിയാണ് ഞങ്ങൾ യാത്ര തിരിച്ചത്. പ്രകൃതി രമണീയമായ കാഴ്ചകളൊക്കെയും കണ്ട് ബൈക്കിലായിരുന്നു ഞങ്ങൾ പോയത്. യാത്ര ഏറ്റവും നന്നായി ആസ്വദിക്കാൻ ഇത് തന്നെയായിരുന്നു നല്ലത്. തിരഞ്ഞെടുപ്പ് അടുത്ത സമയമായതിനാൽ അതിന്റെ പ്രകടനങ്ങൾ ഇടക്കിടെ കാണാമായിരുന്നു. കോത്തഗിരി വഴി പോകുമ്പോൾ 7 ഹെയർപിൻ വളവുകളുണ്ട്. പിന്നെ പ്രകൃതി ഭംഗി ആസ്വദിക്കാനും ഈ വഴി തന്നെ നല്ലതു.
ഉച്ചയോടെ ഞങ്ങൾ ഊട്ടിയിൽ എത്തി. ഹോട്ടൽ Sunshine grand അവിടുത്തെ മികച്ച ഹോട്ടലുകളിൽ ഒന്നുതന്നെയാണ്. മുറിയിലെത്തി ഒന്ന് ഫ്രഷായത്തിന് ശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി. ഉച്ചഭക്ഷണവും കഴിഞ്ഞ് ഊട്ടി കാണാനിറങ്ങി. പോകുന്ന വഴി Thunder World Ameusmment Park കണ്ടപ്പോ ഒന്ന് കയറാൻ തോന്നി. പട്ടികപ്പെടാൻ ഇതിലും നല്ല സ്ഥലം വേറേയില്ലന്ന് വരെ തോന്നിപോയി. കൊടുത്ത പൈസക്കനുസൃതമായി അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പറ്റിയ അമളിയുടെയും പോയ പൈസയുടെയും സങ്കടം ഉള്ളിലൊതുക്കി ഊട്ടി ലേക്ക് ലക്ഷ്യമാക്കി നീങ്ങി. അവധിക്കാലമായതുകൊണ്ടുതന്നെ അവിടെയെങ്ങും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഞങ്ങൾ പെടൽ ബോട്ടിൽ കയറാൻ തീരുമാനിച്ചു. 30 മിനിറ്റിന് 140 രൂപ ആയിരുന്നു. തിരക്കിനിടയിലും ഞങ്ങൾ അത് നന്നായി ആസ്വദിച്ചു. അതിനുശേഷം അതിനരികെയുള്ള ത്രെഡ് ഗാർഡനിലേക്കാണ് പോയത്. നൂലുകൊണ്ട് ഇത്രയും മനോഹരമായ ഒരു കലാസൃഷ്ടി ഞാൻ ആദ്യമായാണ് കാണുന്നത്. ഞങ്ങൾ അവിടെനിന്നിറങ്ങി. അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. വയിക്കുംതോറും തണുപ്പിന്റ കാഠിന്യവും കൂടി വന്നു. എന്റെ സുഹൃത്താണെങ്കിൽ ഉച്ചക്ക് ഇറങ്ങയത്കൊണ്ട് തണുപ് കുറവായിരിക്കുമെന്ന് കരുതി സ്വെറ്ററും എടുത്തില്ല. വഴിക് നിർത്തി ചൂട് കാപ്പിയും കുടിച് റൂമിലേക്കു വണ്ടി തിരിച്ചു.
അടുത്ത ദിവസം ഞങ്ങടെ യാത്ര ആരംഭിച്ചത് പുലർച്ചെ നാലു മണിക്കായിരുന്നു. മലമുകളിലെ സൂര്യോദയമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കോടയും കൊടും തണുപ്പുമൊന്നും അന്ന് ഞങ്ങൾക്കൊരു പ്രശ്നമായി തോന്നിയില്ല. വല്ലാത്തൊരു അനുഭൂതിയായിരുന്നു ആ യാത്ര. ലക്ഷ്യ സ്ഥാനത് എത്തിയപോ കണ്ട കാഴ്ച പറഞ്ഞു വർണിക്കാൻ കഴിയുന്നതിനുമപ്പുറത്തായിരുന്നു. മലകൾക്കിടയിലൂടെ ഉദിച്ചുയരുന്ന സൂര്യൻ. പഞ്ഞി കട്ടകൾ പോലെ പരന്നു കിടക്കുന്ന മേഘങ്ങൾ. സ്വർഗ്ഗത്തിലെന്നപോലൊരു പ്രതീതിയായിരുന്നു. കുറച്ചധികനേരം ഞങ്ങളവിടെ ചിലവഴിച്ചു. അത്ര മനഹോരമായ ഒരു കാഴ്ച താനായിരുന്നു അത്.
ഉച്ചയോടെ ഞങ്ങൾ റൂമിൽ തിരിച്ചെത്തി. അൽപനേരം വിശ്രമിച്ചതിന് ശേഷം ലവ് ഡെയ്ൽ പോവാൻ തീരുമാനമായി. ഊട്ടിയിൽ നിന്നും 5 കിമീ മാറിയുള്ള ലവ് ഡെയ്ലിനെ മലനിരകളുടെ റാണിയെന്നും ആരാധകർ വിളിക്കുന്നുണ്ട്. വഴിയറിയത്തത് കൊണ്ട് ഞങ്ങൾ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചാണ് അങ്ങോട്ട് തിരിച്ചത്. ആദ്യം ഞങ്ങളെത്തിപ്പെട്ടത് ആരോരുമില്ലാത്ത സ്ഥലത്താണ്. വഴി തെറ്റിയെന്ന് മനസ്സിലായപോ തിരിച്ചു വീണ്ടും കറങ്ങി. അവസാനം ലവ് ഡെയ്ൽ എത്തിയെങ്കിലും ഞങ്ങൾ പോയത് അവിടേക്കുള്ള യഥാർത്ഥ വഴി ആയിരുന്നില്ല. ഏതൊക്കെയോ ഇടവഴിയിലൂടെ ഒക്കെയാണ് മാപ് ഞങ്ങളെ അവിടെ എത്തിച്ചത്. എന്തായാലും എത്തിയല്ലോ സമാധാനം. ഊട്ടിയിലെ മറ്റു ഹിൽ സ്റ്റേഷൻസുകളെ അപേക്ഷിച്ച് അവിടെ അധികം ബഹളങ്ങളൊന്നും തന്നെയില്ല. ഞങ്ങൾ അവിടെ എത്തിയപ്പോഴാണ് ടോയ് ട്രെയിൻ വന്നത്. ഒരുപാട് കേട്ടിട്ടുണ്ട്. നേരിട്ട് കാണുന്നത് ഇപ്പോഴാണ്. അടുത്ത തവണ വരുമ്പോ അതിൽ കയറണം, ഞങ്ങൾ പരസ്പരം പറഞ്ഞു. ഞങ്ങൾ അവിടുത്തെ കാഴ്ചകളൊക്കെ കണ്ട് അവിടെനിന്ന് മടങ്ങി.
ഇത്തവണ ഊട്ടിയിലേക് വന്നപ്പോ ഇതിന് മുമ്പ് വന്നത് പോലല്ല. ഊട്ടിയിലെ സ്ഥിരം കാഴ്ചയേക്കാൾ അതിൻ്റെ അകത്തളങ്ങളിലേകിറങ്ങാൻ സാധിച്ചു. ആ തണുപ്പും യൂക്കാലിപ്റ്സ് മരങ്ങളുടെ ഗന്ധവുമെല്ലാം ഇന്നും ഓർക്കുന്നു. വീണ്ടും വരാൻ കഴിയുമെന്ന ശുഭ പ്രതീക്ഷയോടെ പിറ്റേദിവസം രാവിലെ ഞങ്ങൾ ഊട്ടിയോടു വിട പറഞ്ഞു
ഇത് ആരാ എഴുതിയത്
കൊള്ളാം, നന്നായി എഴുതി ഊട്ടിയുടെ മനോഹാരിത, യാത്രയ്ക്കിടയിലെ ചെറിയ ചെറിയ സുന്ദരമായ കാഴ്ചകളെ കുറച്ചുകൂടി ഉൾപെടുത്താമായിരുന്നു. \”ഞങ്ങൾ\” എന്ന പദത്തിൻറെ ആവർത്തനം ചില സ്ഥലങ്ങളിൽ അഭംഗിയായി അനുഭവപെട്ടു. ഇനിയും ഒരുപാട് നല്ലെഴുത് തുടരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Theertha Vijayan
Thankyou for the feedback.
👏👏👏👏