മഞ്ഞിനോടും കാറ്റിനോടും ഉള്ള പ്രണയം…
കോടമഞ്ഞും കാറ്റും ഒന്നിച്ചു നമ്മളെ വരവേൽക്കുന്ന ഒരു താഴ്വര… വാഗമൺ… ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിൽ ഒന്നാണിത്.. വേനൽ താപനില 10മുതൽ 23 ഡിഗ്രി വരെയാണ്… തേയിലത്തോട്ടങ്ങൾ, പുൽത്തകിടുകൾ, മഞ്ഞ്, ഷോളമലകൾ എന്നിവ വാഗമണ്ണിലെ ചാരുതക്കു മാറ്റ് കൂട്ടുന്നു. മൊട്ടക്കുന്നുകളും, അനന്തമായ പൈൻ മരക്കാടുകളും വാഗമണ്ണിന്റെ മറ്റ് പ്രത്യേകതകളാണ്.
ഇവിടങ്ങളിലെ മലമ്പാതകളിലൂടെ ഉള്ള യാത്ര അതിമനോഹരമാണ്. വാഗമൺ മലകളുടെ അടിവാരം തീക്കോയി വരെ നീണ്ടുകിടക്കുന്നു…
തങ്ങൾ മല, കുരിശുമല, മുരുകൻമല എന്നീ മൂന്നു മലകളാൽ വാഗമൺ ചുറ്റപ്പെട്ടിരിക്കുന്നു.,
പൈൻമരക്കാടുകൾ വാഗമൺ കുന്നുകളുടെ കേന്ദ്ര ആകർഷണം… ഇടക്ക് വന്നു മൂടുന്ന കോടമഞ്ഞും… പൈൻ മരങ്ങളുടെ ചൂളംവിളിയും… നിശബ്ദമായ അന്തരീക്ഷവും… അങ്ങിനെ എല്ലാംകൊണ്ടും ഒരു പറുദീസ തന്നെയാണ്… \”ഇരുപത് വർഷത്തിൽ ഒരിക്കൽ വെട്ടിമാട്ടുമ്മ പൈൻ മരങ്ങളുടെ പൾപ്പ് ഉപയോഗിച്ചാണ് കറൻസി അച്ചടിക്കാനുള്ള പേപ്പർ നിർമ്മിക്കുന്നത്…