കോവിഡ് 19 എന്ന മഹാമാരി നമ്മുടെ നാടിനെയും നമ്മുടെ ശീലങ്ങളെയുമൊക്കെ അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. അതിൽ ഏറ്റവും വലിയ മാറ്റം വന്നത് വിദ്യാഭ്യാസ മേഖലയിൽ തന്നെയാണ്. ഇന്നത്തെ ഈ അവസ്ഥയിൽ സ്കൂളുകളും കോളേജുകളുമൊക്കെ അടച്ചിടേണ്ട അവസ്ഥ വന്നിരിക്കുന്നു. എന്നാൽ ഈ വെല്ലുവിളികളെ നേരിടാൻ ഓൺലൈൻ പഠനം ഒരു വഴിത്തിരിവായി മാറിയിരിക്കുകയാണ്. ഈ ആധുനിക കാലത്ത് ടീച്ചറെയും കുട്ടികളെയും പുതിയൊരു ലോകത്തേക്ക് കൊണ്ടുപോകുകയാണ്.
മൊബൈൽ സ്കൂളിലേക്ക് കൊണ്ടുവരാൻ പാടില്ലെന്ന് പറഞ്ഞ ടീച്ചറോട് ഇന്ന് സ്കൂൾ തന്നെ മൊബൈലിന് അകത്തായില്ലേ എന്ന് ചോദിക്കുന്നതായി നർമരീതിയിൽ പറയുന്നുണ്ട്.
എല്ലാവരും ഇന്ന് വീട് സ്കൂളും മൊബൈൽ /ടീവി ക്ലാസ്സുമാക്കി നല്ല തിരക്കിലാണ്. ചില സ്ഥാപനങ്ങൾ സ്വന്തമായി വീഡിയോ ഉണ്ടാക്കി കുട്ടികൾക്കു നൽകുകയും മറ്റു ചിലർ സൂം ആപ്പിലൂടെയും ഗൂഗിൾ മീറ്റിലൂടെയും ക്ലാസുകൾ നല്കാനാരഭിച്ചിരിക്കുന്നു. അങ്ങനെ പഠിപ്പിക്കലും പഠിക്കലുമൊക്കെ തകൃതിയായി നടക്കുന്നുണ്ട്.
സ്കൂളിൽ പോകാനും കൂട്ടുകാരൊത്ത് കളിക്കാനും സാധിക്കാത്തതിൽ ചെറിയ വിഷമമൊക്കെ ഉണ്ടെങ്കിലും പൊതുവെ സന്തോഷത്തിൽ തന്നെയാണ് കുട്ടികൾ. ചാനലിൽ വരുമ്പോ അറ്റൻഡ് ചെയ്യാൻ പറ്റാത്ത ക്ലാസ്സ് പിന്നീട് യു ട്യൂബിലും കാണാൻ കഴിയുന്നത് അവർക്ക് വളരെ പ്രയോജനമുള്ള ഒരു കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ ക്ലാസ്സ് നഷ്ടമാവും എന്നൊരു പേടി വേണ്ട. അത് മാത്രമല്ല എപ്പോഴാണേലും എവിടെയാണേലും ഇന്റർനെറ്റും മൊബൈലും മാത്രം മതി പഠിക്കാൻ.
ഒരുപാട് നേരം മൊബൈൽ നോക്കിരിക്കുമ്പോ അത് കണ്ണിന് ദോഷകരമായി മാറാൻ ഇടയുണ്ട്. അതുകൊണ്ട്തന്നെ ക്ലാസ്സ് കഴിഞ്ഞ് അൽപനേരം വിശ്രമിക്കാൻ കുട്ടികളെ ശീലമാക്കണം
ഇന്നത്തെ ഈ പ്രതിസന്ധി നേരിടാനല്ലാതെ ഓൺലൈൻ പഠനം എന്നത് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനഘടന ആകുന്നത് അത്ര നല്ല കാര്യമായി തോന്നുന്നില്ല. കാരണം മിക്കയിടങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇന്റർനെറ്റും വൈധ്യുതിയും തന്നെയാണ്. സാമ്പത്തികവും സാമൂഹികവുമായി പിന്നോട്ട് നിൽക്കുന്ന ഇടങ്ങളിൽ ഇത് വലിയ പ്രശ്നമായി മാറിയിരിക്കുന്നു. അക്കാരണത്താൽ നമ്മുടെ നാട്ടിലെ ഒരു വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നതിൽ ചെന്നെത്തും.
അതിന് പുറമെ ഓൺലൈൻ ക്ലാസ്സിലൂടെ ഒരു കുട്ടി നാലുചുവരുകൾക്കിടയിൽ ഒതുങ്ങി പോകുവാനിടയുണ്ട്. വിദ്യാർത്ഥികൾ ഒരുമിച്ചുള്ള കൂട്ടായ പഠനം കുട്ടിയുടെ യുക്തിബോധത്തെ ദൃഢമാകുന്നു. ഇതിനോട് ചേർന്ന് ലാബുകളും ലൈബ്രറിയുമെല്ലാം വിദ്യാഭ്യാസത്തിന്റെ വളരെ പ്രധാന ഘടകം തന്നെയാണ്.
നം ഇന്ന് നേരിടുന്ന ഈ പ്രശ്നത്തെ മറികടക്കാൻ ഈ ഓൺലൈൻ പഠനം അനിവാര്യമാണ്. ഇതും കടന്ന് പോവും. എല്ലാം പഴയരീതിലാവും എന്ന പ്രതീക്ഷ കൈവെടിയാതിരിക്കുക.