കേരളാഫുട്ബോളിന് നഷ്ടപെട്ട വസന്തകാലത്തെ തിരിച്ചെടുക്കാൻ ഒരു പരിധിവരെ സഹായിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. എഫ്സി കൊച്ചിന്റെ പിരിച്ചുവിടലിനുശേഷം കേരളഫുട്ബോൾ തികച്ചും ഒരു ആളില്ലാ തരിശുഭൂമിയായി മാറുകയായിരുന്നു എന്നതാണ് സത്യം. പിന്നീട് ചിരാഗ് യുണൈറ്റഡ് പോലുള്ള ടീമുകൾ കേരളത്തെ പ്രതിധാനം ചെയ്തു ദേശീയ ഫുട്ബോളിൽ മാറ്റുരച്ചെങ്കിലും കാര്യമായ ഫുട്ബോൾ അഭിരുചി കേരള ജനങ്ങൾക്കിടയിൽ വളർത്തിയെടുക്കുന്നതിൽ അവർ പരാജയപ്പെടുകയായിരുന്നു. ലേഖകൻ എന്ന നിലയിൽ എനിക്കുതന്നെ ചില അനുഭവങ്ങളുണ്ട്. പലപ്പോഴും ഞാൻ വിവ കേരളയെ കുറിച്ചുള്ള വാർത്തകളും മറ്റും പങ്കുവെക്കുമ്പോൾ അങ്ങനൊരുടീമുണ്ടെന്നുപോലും പലർക്കും അറിയില്ലായിരുന്നു. നിർഭാഗ്യവശാൽ സെവൻസ് ഫുട്ബോളിനുള്ള സ്വീകാര്യതപോലും നേടിയെടുക്കാൻ പിന്നീട് വന്ന ഐ ലീഗ് ടീമുകൾക്കായില്ല. ഇത്തരം ഒരു സാഹചര്യത്തിലേക്കാണ് 2014ൽ സാക്ഷാൽ സച്ചിൻതെണ്ടുൽക്കറുടെ ഉടമസ്ഥതയിൽ കേരളാ ബ്ലാസ്റ്റേഴ്സ് കടന്നു വന്നത്. പിന്നീട് നടന്നത് ചരിത്രമായിരുന്നു.
സച്ചിന്റെസാന്നിധ്യവും ഐസ്ലിന്റെ ഗ്ലാമറും ടീമിന്റെ സ്വീകാര്യത ഉന്മേഷപ്പെടുത്തി. കേരളത്തിലെ ഓരോ പൗരനും ടീമിനെ കുറിച്ച് വാചാലരാവാൻ തുടങ്ങി. ആദ്യസീസണിൽ തന്നെ ലക്ഷകണക്കിന് ആരാധകരെ സൃഷ്ടിക്കാൻ ടീമിന് കഴിഞ്ഞെന്നു മാത്രമല്ല കൊച്ചിജവഹർലാൽ നെഹ്റു സ്റ്റേഡിയം മുൻപെങ്ങുംകാണാത്തവിധം നിറഞ്ഞു കവിയാണ് തുടങ്ങി. വര്ഷങ്ങള്ക്കു ശേഷം ഒരു കേരള ടീമിന്റെ മത്സരത്തിന്റെ ടിക്കറ്റിനായി ആരാധകർ പിടിവലി കൂടിയ സാഹചര്യം വരെ നില നിന്നു. കരിഞ്ചന്തയിൽ പോലും ടിക്കറ്റുകൾ വിറ്റു പോകുവാൻ തുടങ്ങി. എല്ലാവര്ക്കും ഒരേ ഒരു വികാരം കേരളാ ബ്ലാസ്റ്റേഴ്സ്!. ഞാൻ മുൻപ് സൂചിപ്പിച്ചതുപോലെ കേരള ഫുട്ബോളിൽ ഇതൊരു പുത്തൻ ഉണർവ് തന്നെ ആയിരുന്നു. അതിനു മാറ്റുകൂട്ടി ആദ്യ സീസണിൽ തന്നെ ഫൈനലിൽ ഏതാനും ടീമിന് കഴ്ഞ്ഞു.
എന്നാൽപ്രാദേശിക താരങ്ങളെവളർത്തിയെടുക്കുന്നതിൽകേരള ബ്ലാസ്റ്റേഴ്സ് എത്രമാത്രംശ്രദ്ധിച്ചു എന്നത് സംശയകരമാണ്. തങ്ങളുടെ നെടുംതൂണായ ആരധകർക്കു വേണ്ടി അവർക്കിടയിൽനിന്നു തന്നെയുള്ള താരങ്ങളെ സൃഷ്ടിക്കുന്നത്അവരോടുള്ള കടമയാണ്. ഐഎം വിജയൻ , ജോപോൾ അഞ്ചേരി , എൻപി പ്രദീപിനെ പോലുള്ള മികച്ച ദേശീയ താരങ്ങളെ സൃഷ്ടിച്ച നാടാണ് കേരളം. എന്നാൽ കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി അത്തരത്തിലുള്ള താരങ്ങളെ വാർത്തെടുക്കുന്നതിൽ കേരള ഫുട്ബോൾ പരാജയപ്പെടുകയായിരുന്നു. പിൽക്കാലത്തു സികെ വിനീത്, അനസ് എടത്തൊടിക്കപോലുള്ള താരങ്ങൾ വന്നെങ്കിലും അവർക്കൊന്നും തങ്ങളുടെ പിന്മുറക്കാരുടെ അത്ര സ്വാധീനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഇവിടെയാണ് ഒരു ക്ലബ് എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സ് ഉണർന്നു പ്രവർത്തിക്കേണ്ടത്. കേരളത്തിൽ നിന്നുള്ള ഒരുപിടി പുതിയ താരങ്ങളെ ദേശീയ ഫുട്ബോളിലേക്കു വളർത്തിയെടുക്കേണ്ടത് കേരളാ ബ്ലാസ്റ്റേഴ്സ് ന്റെ കടമയാണ്എന്നതിൽ തർക്കമില്ല. സഹൽ അബ്ദുസ്സമദിനെ പോലുള്ള മികച്ച താരങ്ങളെ ഇനിയും ടീം കണ്ടത്തേണ്ടിയിരിക്കുന്നു.
ഗ്രാസ്റൂട്ട്ഡെവലൊപ്മെൻറ് പ്രോഗ്രാമുകൾ ശക്തിപ്പെടുത്തുക എന്നുള്ളത് തന്നെയാണ് ഇതിനുള്ള ഏക പോംവഴി. ടീംനിലവിൽ വന്നിട്ട് ആറു വർഷത്തോളം ആയെങ്കിലും സ്വന്തമായൊരു യൂത്ത് ഡെവലൊപ്മെൻറ് പ്രോഗ്രാം കഴിഞ്ഞ വര്ഷം നവംബറിൽ മാത്രമാണ് തുടങ്ങാനായത്. ക്ലബെന്ന നിലയിൽ ഇതൊരു വീഴ്ച തന്നെയാണ്. മൂന്നു വ്യത്യസ്ത വിഭാഗങ്ങളായാണ് നിലവിൽ ഈ പ്രോഗ്രാം തിരിച്ചിട്ടുള്ളത്. ഓരോ വിഭാഗത്തിനും ആവശ്യമായ സാങ്കേതിക പരിശീലനങ്ങൾ ക്ലബ് നേരിട്ട് നാളാകാനാണ് തീരുമാനം. ഇതൊരു ശുഭകരമായ മാറ്റമായി നമുക്ക് പ്രതീക്ഷിക്കാം.
ചരിത്രത്തിലാദ്യമായികഴിഞ്ഞ സീസണിൽ ആറോളം പ്രാദേശിക താരങ്ങൾക്കു അവസരം കൊടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു. എന്നാൽ ഇവരാരും തന്നെ ബ്ലാസ്റ്റേഴ്സിന്റെ കണ്ടെത്തലുകൾ അല്ല എന്നുള്ളതാണ് ദുഖകരമായ വസ്തുത. ഇവിടെയാണ് ടീം മാറ്റം വരുത്തേണ്ടത്. കൂടുതൽ പ്രാദേശിക ട്രിയൽസും ക്യാമ്പുകളും നടത്തുക വഴി ഇതിനൊരു പരിഹാരം കാണാവുന്നതാണ്. സെവൻസ് ഫുട്ബോളുകളിൽ പോലും വളരെ ടാലന്റഡ് ആയ കളിക്കാരുള്ള നാടാണ്കേരളം. നൈജീരിയൻ ദേശീയ ടീമിൽ പോലും അവസരം ലഭിച്ച ധുധുവിനെപ്പോലുള്ള താരങ്ങൾ ഇവിടെ കേരളത്തിലെ സെവെൻസ് ഫുട്ബോളിലൂടെ വളർന്നു വന്നവരാനുള്ള വസ്തുത നാം വിസ്മരിക്കരുത്. വിവിധ പ്രാദേശിക മല്സരങ്ങൾക്ക് തങ്ങളുടെ പ്രതിനിധികളെ അയച്ചു മികച്ച താരങ്ങളെ കണ്ടെത്താനുള്ള അവസരങ്ങൾ ഇനിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് കൈവിടരുത്.
മെസ്സിയെപോലുള്ള ലോകോത്തര താരത്തെ സ്വന്തം അക്കാഡമിയുടെ വളർത്തിയെടുത്തബാർസിലോണ ഇക്കാര്യത്തിൽ എന്തുകൊണ്ടുംമാതൃകയാണ്. ഇന്ത്യൻ ഫുട്ബോളിന് നൂറിനുമുകളിൽ ദേശീയ താരങ്ങളെ സംഭാവന ചെയ്ത ടാറ്റ ഫുട്ബോൾ അക്കാഡമിയുടെ പ്രവർത്തനങ്ങൾ ഏതൊരു ഇന്ത്യൻ ക്ലബ്ബിനും കണ്ടു പഠിക്കാവുന്ന മാതൃക തന്നെയാണ്. അടുത്തകാലത്തായി നിരവധി അക്കാഡമികൾ ഇന്ത്യയിൽ തുടങ്ങിയെങ്കിലും അതൊക്കെ എത്രത്തോളം ഫലപ്രദമാണ് എന്നത് സംശയകരമാണ്. ഇന്ത്യൻ ഫുട്ബോളിന്റെ നെടുംതൂണായ സുനിൽ ഛേത്രിക്ക് ഒരു പകരക്കാരനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു ഏഴുവയസ്സു മുതലെങ്കിലും ശാസ്ത്രീയമായ പരിശീലനം ലഭിച്ചാലേ ഇനി ഒരു ലോകോത്തര താരത്തെ വാർത്തിയെടുക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അക്കാഡമിയിൽപരിശീലനം കൊടുക്കുന്നവരുടെ പ്രായപരിധിയിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
താഴെത്തട്ടിൽനിന്നു തുടങ്ങുകയും ദീര്ഘവീക്ഷണത്തോടുള്ള പ്രവർത്തനങ്ങൾക്കുമാത്രമാണ്കേരള ഫുട്ബോളിനെ രക്ഷിക്കാനാകൂ. ഒരു കാലത്തു കേരളവും ബംഗാളും മാത്രമായിരുന്നു ഇന്ത്യൻ ഫുട്ബോളിൽ നിറഞ്ഞു നിന്നിരുന്നത്. എന്നാൽ ഇന്ന് സമയോചിതമായ നീക്കങ്ങളിലൂടെ നോർത്ത് ഈസ്റ്റ് താരങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ അതാത് സംസ്ഥാന ഫുട്ബോൾ സിസ്റ്റത്തിന് കഴിഞ്ഞിട്ടുണ്ട്. അടുക്കും ചിട്ടയുമില്ലാതെ കേരള ഫുട്ബോളിനെ രക്ഷിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനെക്കാളും കഴിയുന്ന ഒരു ടീം കേരളത്തിലില്ല. അവരുടെ ലക്ഷകണക്കിന് ആരാധകർക്കിടയിലൂടെ ഇറങ്ങി ചെല്ലുക വഴി പല സുപ്രധാനമായ മാറ്റങ്ങൾക്കുംകേരള ഫുട്ബോൾ സാക്ഷിയാകാവുന്നതാണ്. പ്രാദേശിക താരങ്ങളെ കണ്ടെത്തി അവർക്കു വേണ്ട സൗകര്യങ്ങളും പരിശീലങ്ങളും നൽകി ഇന്ത്യൻ ടീമിന്റെ മുഖ്യധാരയിലേക്ക് വളർത്തിയെടുക്കാൻ ടീമെന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും അവസരമുണ്ട്.
ഹോളണ്ടിൽആറിനും പതിമൂന്നിനും ഇടയിൽ പ്രായമുള്ള ഏകദേശം അറുപതിനായിരത്തോളം കുട്ടികളാണ് ഓരോ ആഴ്ചകളിലും പരസ്പരം മല്സര പരിചയം ലഭിക്കുന്നത്. എട്ടു വയസ്സിനു മുന്നേ തന്നെ ഏകദേശം നൂറോളം പ്രൊഫഷണൽ മത്സരങ്ങളാണ് അവർക്കു ലഭിക്കുന്നത്. യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിലും ജപ്പാൻപോലുള്ള ഏഷ്യൻ രാജ്യങ്ങളിലും ഇതേ മാതൃക തന്നെയാണ്. അവരുടെ ക്ലബ്ബുകളുടെയും ദേശീയ ടീമുകളുടെയും പ്രകടനത്തിൽ ഇത് പ്രതിഫലിക്കുന്നതും നമുക്ക് കാണാം. ഇത്തരം മാതൃകകൾ കേരളം ബ്ലാസ്റ്റേഴ്സിനും നടപ്പിലാക്കാവുന്നതാണ്. അതിനു വേണ്ട എല്ലാ സപ്പോർട്ടും ലഭിക്കുന്ന ഒരുപറ്റം ആരാധകരും ഇൻവെസ്റ്റേഴ്സും ഉള്ള ടീമംതന്നെയാണ് കേരളം ബ്ലാസ്റ്റേഴ്സ്. ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ടീമിനായിട്ടില്ല എന്നത് ദുഖകരമാണ്.
ദീർഘകാലംഒത്തിണക്കത്തോടെ കളിക്കാനുതകുന്ന ഒരു ടീമിനെ വാർത്തെടുക്കാൻ ഇപ്പോഴും ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. അവിടെയാണ് യൂത്ത് പ്രോഗ്രാമിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത്. ഏകദേശം സമപ്രായക്കാരായ ഒത്തിരിപേർ ഒരേ ശൈലിക്ക് കീഴിൽ ഒരുപാട് കാലം അണിനിരക്കുമ്പോൾ ഒരു ടീമെന്ന നിലയിൽ അവർക്കുണ്ടാകുന്ന ആധിപത്യം വളരെ വലുതാണ്. യുവ കളിക്കാരെ പരിശീലിപ്പിക്കുന്നതിൽ ഗൗരവം കാണിച്ചാൽ അത് ക്ലബെന്ന നിലയിൽ ഉണ്ടാക്കാൻ പോകുന്ന പുരോഗതി വളരെ വലുതാണ്.
ആരാധകരുംമാധ്യമങ്ങളും ടീമിൽ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കുന്നതിൽ മാനേജ്മെന്റ് തുടർച്ചയായി പരാജയപ്പെട്ടു എന്നുതന്നെ വേണം പറയാൻ . സ്റ്റേഡിയത്തിലെ കുറഞ്ഞു വരുന്ന ജന പിന്തുണ അതിനുതെളിവാണ്. ആയതിനാൽതന്നെ കൂടുതൽ പ്രാദേശിക താരങ്ങളെ കണ്ടെത്തി വാർത്തെടുക്കുക എന്നുള്ള ആവശ്യം ഇനിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് നിരാകരിക്കരുത്. അതിനുള്ള നടപടികളുമായിടീം മുന്നോട്ടു പോകേണ്ടതുണ്ട്.
നിലവാരമുള്ളഅക്കാഡമികളും പരിശീലന സൗകര്യങ്ങളും കേരളത്തിലുടനീളം നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്കേരള ബ്ലാസ്റ്റേഴ്സ്. ഇത് യഥാർത്ഥ ദിശയിലേക്കുള്ള പോക്കാണെന്നു നമുക്ക് അനുമാനിക്കാം. യൂത്ത് ഡെവലപ്മെന്റിന്റെ ഭാഗമായി എട്ടോളം അക്കാഡമികളാണ് കേരത്തിലുടനീളം ഇതുവരെ സ്ഥാപിച്ചിട്ടുള്ളത്. അത് മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനും അതുവഴി കേരള ഫുട്ബോളിനും ഇന്ത്യൻ ഫുട്ബോളിനും മുതല്കൂട്ടാകുന്ന താരങ്ങളെ വാർത്തെടുക്കുന്നതിലും ടീം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
ചാലക്കുടിക്കാരനുംഎഎഫ്സി ലൈസന്സുമുള്ളകെ രവീന്ദ്രനെ അക്കാഡമിയുടെ ചുമതലയേല്പിച്ചതു് ശുഭസൂചനയാണ്. പതിനൊന്ന് വർഷത്തോളം പരിചയസമ്പത്തുള്ള അദ്ദേഹം നിരവധി ജൂനിയർ ടീമുകളെ വളർത്തിയെടുക്കുന്നതിൽ സംഭാവന നൽകിയിട്ടുണ്ട്. യൂത്ത് ഡെവലൊപ്മെൻറ് കൂടുതൽ ശക്തിപ്പെടുത്താൻ കേരള ഫുട്ബോൾ അസോസിയേഷനുമായി ഉണർന്നു പ്രവർത്തിക്കാനും ധാരണയായിട്ടുണ്ട്. ഇതെല്ലാം ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞാൽ മികച്ച ഒരുപിടി താരങ്ങളെ തന്നെ സമീപഭാവിയിൽ നമുക്ക് കാണാനുകും എന്നുതന്നെയാണ് പ്രതീക്ഷ.